ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു. 4.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറയാൻ കാരണം. തണുപ്പിനൊപ്പം ദില്ലിയിലെ വായുമലിനീകരണ തോതും ഉയർന്നിട്ടുണ്ട്. 257 പോയിന്റാണ് ഇന്ന് രാവിലെ വായുമലിനീകരണ സൂചികയിൽ രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു
