റീഡിസൈന്‍ഡ് ഇമോജി കീബോര്‍ഡ് അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. കീബോര്‍ഡ് മുകളിലേക്കും സ്‌ക്രോള്‍ ചെയ്യാന്‍ കഴിയുന്നവിധം നിരവധി ക്രമീകരണങ്ങളോടെയാണ് പുതിയ ഫീച്ചര്‍. ഇമോജികള്‍ വലിപ്പത്തില്‍ കാണാന്‍ കഴിയുന്നത് ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രോളിങ് സംവിധാനം കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതിന് പുറമേ ജിഫ്, സ്റ്റിക്കര്‍, അവതാര്‍ എന്നിവയും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതിനായി ടാബുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ രൂപകല്‍പ്പനയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം മുകളിലാണ് ഈ ടാബുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.