അടുത്തുളള സുഹൃത്തുക്കളുമായി ഫയലുകള്‍ പങ്കിടാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡിലുള്ള ‘നിയര്‍ബൈ ഷെയര്‍’ ന് സമാനമായ ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ രണ്ട് ഡിവൈസുകളും അടുത്ത് വേണം. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രോയിഡ് 2.24.2.17ന് വാട്സ്ആപ്പ് ബീറ്റ പതിപ്പിലുള്ളവര്‍ക്ക് ഫീച്ചര്‍ നിലവില്‍ ലഭ്യമാണ്, കൂടാതെ ഫയലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നതിന് ഉപയോക്താക്കള്‍ ഒരു പുതിയ സെക്ഷന്‍ തുറക്കണം. മാത്രമല്ല, ഫയല്‍ ഷെയറിങ് സാധ്യമാക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഡിവൈസുകള്‍ ഷേക്ക് ചെയ്യേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഫയലുകള്‍ അയയ്ക്കാന്‍ കഴിയൂ. വാട്ട്സ്ആപ്പ് വഴിയുള്ള ടെക്സ്റ്റ് മെസേജുകള്‍ക്കും കോളുകള്‍ക്കും സമാനമായി ഫയല്‍ ഷെയര്‍ ഫീച്ചറിന് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണഘട്ടത്തിലാണെന്നും ആപ്പിന്റെ ഭാവി പതിപ്പില്‍ ഇത് ലഭ്യമായേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു, എന്നാല്‍ ആപ്പിന്റെ സ്ഥിരമായ പതിപ്പില്‍ ഇത് എപ്പോള്‍ ലഭ്യമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.