ഉപയോക്താക്കള്‍ക്കായി ‘എഐ’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ നിരവധി കമ്പനികള്‍ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന് ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്സ്ആപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിട്ടത്. ഓപ്പണ്‍ എഐയുടെ DALL-E അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ് ഈ ഫീച്ചര്‍. ചാറ്റ് എക്സ്പീരിയന്‍സ് മെച്ചപ്പെടുത്താന്‍ എഐ സ്റ്റിക്കറുകള്‍ ഉപകരിക്കുമെന്നാണ് മെറ്റ വിലയിരുത്തല്‍.