Untitled design 20240716 193942 0000

കർക്കടകമാസത്തിന്റെ പ്രത്യേകത അറിയാവുന്നവർ ചുരുക്കമാണ്. കർക്കടകം ഒന്ന് രാമായണമാസാരംഭം കൂടിയാണ്. കർക്കടകത്തെ കുറിച്ച് അറിയാ കഥകളിലൂടെ കൂടുതൽ അറിയാം….!!!

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം എന്നും ഇത് അറിയപ്പെടുന്നു . സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്.

കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ ‘മഴക്കാല രോഗങ്ങൾ’ ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു.

ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കുന്നു. അതിനാൽ കർക്കടകത്തിനെ രാമായണമാസം എന്നും അറിയപ്പെടുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കോട്ടയം രാമപുരം ക്ഷേത്രം, മലപ്പുറം രാമപുരം ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ ‘നാലമ്പലദർശനം’ എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്.

പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം ‘സുഖചികിത്സ’ നടത്തുന്നതും കർക്കടകത്തിലാണ്. കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർ‌വ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ ‘എണ്ണത്തോണി’ മുതലായ പ്രത്യേക സുഖചികിൽസയും ഇന്ന് ഒരുക്കുന്നുണ്ട്.

കർക്കടകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. ഭാരതത്തിൽ ഞണ്ടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് കർക്കടകം. സൂര്യൻ കർക്കടകത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ചിങ്ങത്തിന്റെയും മിഥുനത്തിന്റെയും അടുത്തായാണ് ഇതിന്റെ സ്ഥാനം.ബീഹൈവ് എന്ന താരാപുഞ്ജം ഇതിലുണ്ട്. m67 എന്ന നക്ഷത്രക്കൂട്ടവും ഇതിനുള്ളിലാണ്. ആൽഫകാൻക്രി എന്ന നക്ഷത്രത്തെയും ഇതിനുള്ളിൽ കാണാൻ കഴിയും. ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം കർക്കടകം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.

രാശിചക്രത്തിലെ നക്ഷത്രരാശികളിൽ തിളക്കം കുറഞ്ഞവയിൽ ഒന്നാണ് കർക്കടകം. കാന്തിമാനം 4ൽ കൂടുതലുള്ള 2 നക്ഷത്രങ്ങൾ മാത്രമെ ഇതിലുള്ളു. ജർമ്മൻ ജ്യോതിഃശാസ്ത്രജ്ഞനായ ജൊഹാൻ ബെയർ ആൽഫ മുതൽ ഒമേഗ വരെയുള്ള ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് ഈ രാശിയിലെ നക്ഷത്രങ്ങൾക്ക് പേരുകൾ നൽകി. മറ്റുള്ളവയ്ക്ക് ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചു. കർക്കടകം രാശിയിൽ ദൃശ്യകാന്തിമാനം 6.5ഓ അതിൽ കൂടുതലോ ഉള്ള 104 നക്ഷത്രങ്ങൾ ഉണ്ട്.

നക്ഷത്രനിരീക്ഷകർക്ക് പ്രിയപ്പെട്ട ബീഹീവ് ക്ലസ്റ്റർ (മെസ്സിയർ 44) എന്ന തുറന്ന താരവ്യൂഹം കർക്കടകം രാശിയുടെ മദ്ധ്യഭാഗത്തുനിന്നു് വലതുമാറി കാണപ്പെടുന്നു. സൗരയൂഥത്തിനോട് അടുത്തു കിടക്കുന്ന താരവ്യൂഹങ്ങളിൽ ഒന്നായ ഇത് ഭൂമിയിൽ നിന്ന് 590 പ്രകാശവർഷം അകലെ കിടക്കുന്നു. ആയിരത്തിലേറെ നക്ഷത്രങ്ങളുള്ള ഇതിലെ ഏറ്റവും തിളക്കം കൂടിയ എപ്സിലോൺ കാൻക്രി എന്ന നക്ഷത്രത്തിന്റെ കാന്തിമാനം 6.3 ആണ്. കാണാൻ കഴിഞ്ഞ വലിപ്പം കൂടിയ തുറന്ന താരവ്യൂഹങ്ങളിൽ ഒന്നാണിത്. 1.5 ച.ഡിഗ്രിയാണിതിന്റെ വലിപ്പം. അതായത് പൂർണ്ണചന്ദ്രന്റെ മൂന്നിരട്ടി. 1609ൽ ഗലീലിയോ അദ്ദേഹത്തിന്റെ ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷിച്ച ബഹിരാകാശവസ്തുക്കളിൽ ഒന്നായിരുന്നു ഇത്. 40 നക്ഷത്രങ്ങളെയാണ് അദ്ദേഹം ഇതിൽ കണ്ടെത്തിയത്.

 

ഭൂമിയിൽ നിന്നും 2600 പ്രകാശവർഷം അകലെ കിടക്കുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 67. 0.5 ച.ഡിഗ്രിയാണ് ഇതിന്റെ വലിപ്പം. ഏകദേശം പൂർണ്ണചന്ദ്രന്റെ വലിപ്പം. ഏകദേശം 200 നക്ഷത്രങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പത്തിൽ കൂടുതൽ കാന്തിമാനമുള്ള നക്ഷത്രങ്ങളൊന്നും ഇതിലില്ല.QSO B0839+187 ഒരു ക്വാസാർ ആണ്. പുരാതനകാലത്ത് ഗ്രീഷ്മ അയനാന്തം കർക്കടകത്തിലായിരുന്നു. വിഷുവങ്ങളുടെ പുരസ്സരണം കാരണം ഇപ്പോഴത് ഇടവത്തിലാണ്. 23.5° ഉത്തര അക്ഷാംശത്തിനു മുകളിലായിരിക്കും അപ്പോൾ സൂര്യന്റെ സ്ഥാനം.

ഗ്രീക്ക് ഇതിഹാസങ്ങളിൽ ഈ ഞണ്ട് പ്രത്യക്ഷപ്പെടുന്നത് ഹെർക്കുലീസ് ഹൈഡ്രയുമായി പൊരുതുമ്പോഴായിരുന്നു. ഈ ഞണ്ട് ഹെർക്കുലീസിന്റെ കാലിൽ കുത്തുകയും അപ്പോൾ ഹെർക്കുലീസ് അതിനെ ചവിട്ടി ഞെരിച്ചു കളയുകയും ചെയ്തു. ഹെർക്കുലീസിന്റെ ബദ്ധശത്രുവായിരുന്ന ഹീര, ഞണ്ടിനെ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ആധുനിക ജ്യോതിഃശാസ്ത്രത്തിൽ കർക്കടകം രാശിയിലെ നക്ഷത്രങ്ങളെ ഞണ്ടിന്റെ ചവണ പോലെയുള്ള കാലുകളെയാണ് ചിത്രീകരിക്കുന്നത്. മറ്റു പല ജലജീവികളുടെ രൂപവുമായും ഇതിനെ ചിത്രീകരിച്ചിരുന്നു.ബി.സി.ഇ 2000ലെ ഒരു ഈജിപ്ഷ്യൻ രേഖയിൽ ഇതിനെ ഒരിനം വണ്ടായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാബിലോണിയക്കാർ ആമയായാണ് കർക്കടകത്തെ കണ്ടത്. 12-ാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണത്തിൽ കർക്കടകത്തെ വെള്ളത്തിൽ കാണുന്ന ഒരിനം വണ്ടായി ചിത്രീകരിച്ചിരിക്കുന്നു. അബുമാസാർ അദ്ദേഹത്തിന്റെ ഒരു കൃതിയിൽ (Flowers of Abu Ma’shar) ഈ അടയാളത്തെ കുറിച്ചു പറയുന്നുണ്ട്. 1488ലെ ഒരു ലാറ്റിൻ കൃതിയിൽ ഇത് വലിയ ഒരിനം മത്സ്യമാണ്.

കർക്കടക വാവ് അല്ലെങ്കിൽ കർക്കടക വാവു ബലി , കേരളത്തിലെ ഒരു പ്രത്യേക മൺസൂൺ ദിനത്തിൽ അവരുടെ മരിച്ചുപോയ പൂർവ്വികർക്ക് വേണ്ടി അനുയായികൾ നടത്തുന്ന ഹൈന്ദവ ആചാരമാണ്.വാവു അല്ലെങ്കിൽ അമാവാസി ദിവസം , ബലി അർപ്പിക്കാൻ ആളുകൾ നദീതീരങ്ങളിലും കടൽത്തീരങ്ങളിലും ഒത്തുകൂടുന്നു . വർക്കല പാപനാശം ബീച്ച് പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ്. ആ ദിവസം ആചാരപരമായ ഹോമങ്ങൾ നടത്തിയാൽ പരേതരായ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു.ഈ ദിവസം ‘വാവു ബലി’ എന്നും അറിയപ്പെടുന്നു, ഇത് മലയാളം കലണ്ടറിൽ കർക്കിടക മാസത്തിലാണ് നടക്കുന്നത് . ഇംഗ്ലീഷ് കലണ്ടറിൽ, തീയതി ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് .

കർക്കടകത്തിന് നിരവധി പ്രത്യേകതകൾ ഉണ്ട്. രാമായണ മാസം ആരംഭം മുതൽ ആയുർവേദ ചികിത്സകൾ വരെ നീണ്ട് കിടക്കുന്ന ഒന്നാണിത്. കർക്കടകത്തെ കുറിച്ച് അറിയേണ്ടതെല്ലാം തന്നെ ഇതിലൂടെ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ. അടുത്ത അദ്ധ്യായത്തിൽ ഇനിയും അറിയാത്ത കഥകളുമായി എത്താം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *