എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും ഇത് പങ്ക് വഹിക്കുന്നു. കാരണം ഇത് ശരീരത്തെ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനും വിറ്റാമിന്‍ ഡി സഹായിക്കുന്നു. പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വിറ്റാമിന്‍ ഡിയ്ക്കുള്ള പ്രതിദിന അളവ് വ്യത്യാസപ്പെട്ടിരിക്കാം. എന്നാല്‍ ഈ പോഷകം പ്രധാനമാണെങ്കിലും അമിതമായി ശരീരത്തിലെത്തുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. അമിതമായി വിറ്റാമിന്‍ ഡി കഴിക്കുന്നതിന്റെ ഏറ്റവും ഗുരുതരമായ അപകടങ്ങളിലൊന്നാണ് ഹൈപ്പര്‍കാല്‍സെമിയ, രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് അപകടകരമാംവിധം ഉയര്‍ന്നുവരുന്ന അവസ്ഥയാണ്. ഓക്കാനം, ഛര്‍ദ്ദി, ബലഹീനത, ക്ഷീണം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, ദാഹം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, പേശി വേദന, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. രക്തത്തിലെ അമിതമായ കാല്‍സ്യം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. ഇത് വൃക്കയിലെ കല്ലുകള്‍ അല്ലെങ്കില്‍ നെഫ്രോകാല്‍സിനോസിസ് എന്നിവയിലേക്ക് നയിക്കുന്നു. ഇത് മൂത്രത്തില്‍ രക്തം കാണുക, ഇടയ്ക്കിടെയുള്ള മൂത്രനാളി അണുബാധ, വൃക്കകളുടെ പ്രവര്‍ത്തനം കുറയല്‍, വൃക്കതകരാര്‍ എന്നിവയ്ക്ക് കാരണമാകും. രക്തത്തിലെ വളരെയധികം കാല്‍സ്യം ധമനികളില്‍ അടിഞ്ഞുകൂടുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഹൃദയാഘാതം, സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗുരുതരമായ വിറ്റാമിന്‍ ഡി വിഷാദവും ഉത്കണ്ഠയും, മാനസികാവസ്ഥയും ഉറക്കമില്ലായ്മയും പോലുള്ള മാനസികവും വൈജ്ഞാനികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.