പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. 2022 വിട ചൊല്ലിപ്പിരിഞ്ഞു. ആഘോഷങ്ങളോടെ 2023 നെ വരവേറ്റ് മുഴുവൻ ജനങ്ങളും.
. ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങൾക്കും വെടിക്കെട്ടുകൾക്കും മേളങ്ങൾക്കും നൃത്തത്തിനും കുറവുണ്ടായില്ല. ലഹരി ഉപയോഗത്തിന് കർശന നിയന്ത്രണമുണ്ടെങ്കിലും സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടന്നത്.
പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെ .
നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി.
ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലൻഡിലെ ഓക്‌ലൻഡ് നഗരം 2023-നെ എതിരേറ്റു. സിഡ്‌നിയും ഏറെ വർണാഭമായി പുതുവർഷത്തെ വരവേറ്റു. സിഡ്‌നിയിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരയോടെ പുതുവത്സരം എത്തി.