ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ ”മാസ്റ്റര്‍പീസ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിത്യ മേനന്‍, ഷറഫുദീന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. വന്‍ വിജയമായ ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിരിയുണര്‍ത്തുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് മാസ്റ്റര്‍പീസ് ട്രെയ്‌ലര്‍. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈന്‍യറാണ് മാസ്റ്റര്‍പീസ് എന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നു. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സിന്റെ മാസ്റ്റര്‍പീസില്‍ നിത്യ മേനന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, അശോകന്‍, ശാന്തി കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് ലഭ്യമാകും. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിന്റെ ബാനറില്‍ മാത്യു ജോര്‍ജ്ജ് നിര്‍മ്മിച്ച ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് എന്‍.ആണ്. ഒക്ടോബര്‍ 25 ന് മാസ്റ്റര്‍പീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.