7 4

എണ്‍പത് ശതമാനത്തോളും അസുഖങ്ങളും കൈ സ്പര്‍ശിക്കുന്നതിലൂടെയാണ് പകരുന്നത്. ശരിയായ രീതിയില്‍ കൈകള്‍ കഴുകിയാല്‍ വയറിളക്കം പോലുള്ള അസുഖം 40 ശതമാനവും ശ്വാസ കോശ സംബന്ധമായുള്ള അസുഖങ്ങള്‍ 20 ശതമാനം വരെയും കുറയ്ക്കാനും സാധിക്കുമെന്ന് പഠനം. നമ്മള്‍ പോലുമറിയാതെ ഒരുനൂറായിരം രോഗാണുക്കളെയാണ് നമ്മള്‍ കൈകളില്‍ കൊണ്ടു നടക്കുന്നത്. ഓരോ 30 മിനിറ്റിലും നമ്മള്‍ ഏകദേശം 300 പ്രതലങ്ങളില്‍ തൊടുകയും ഏകദേശം 84,000 രോഗാണുക്കളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങള്‍ കൈപ്പുറം ഉള്‍പ്പെടെ നന്നായി തിരുമി കഴികണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി കഴുകണം. കൈകളിലെ അണുക്കള്‍ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നതിനെ ഇത് തടയും. പാചകം ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈകള്‍ ശുചിയാക്കിയിരിക്കണം. മുറിവുകള്‍ ചികിത്സക്കുന്നതിനിടെയോ മരുന്ന കഴിക്കുന്നതിന് മുന്‍പോ കൈകള്‍ നന്നായി കഴുകിയിരിക്കണം. രോഗി പരിചരിക്കുമ്പോഴും കൈകള്‍ കഴുകണം സൂക്ഷിക്കണം. ചുമ, തുമ്മല്‍ തുടങ്ങിയ അവസ്ഥ ഉള്ളപ്പോഴും കൈകള്‍ നന്നായി കഴുകണം. കാരണം രോഗണുക്കള്‍ കൈകള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. ശൗചാലയം ഉപയോഗിച്ച ശേഷവും വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചതിന് ശേഷവും കൈകള്‍ നന്നായി കഴുകണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *