മാരുതി സുസുക്കി വാഗണ്‍ആര്‍ ഈ വര്‍ഷം 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിടുകയും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറുകയും ചെയ്തു. 1999ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ മാരുതിയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് വാഗണ്‍ആര്‍. ആള്‍ട്ടോയ്ക്കൊപ്പം, രണ്ട് പതിറ്റാണ്ടിലേറെയായി വിപണിയില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴയ മോഡലുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. നാല് ബ്രോഡ് ട്രിമ്മുകളിലും ഒമ്പത് വേരിയന്റുകളിലുമാണ് വാഗണ്‍ആര്‍ വരുന്നത്. സിഎന്‍ജി ഓപ്ഷനും ഉള്ള എല്‍എക്‌സഐ ആണ് വാഗണ്‍ആറിന്റെ അടിസ്ഥാന വേരിയന്റ്. പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന വാഗണ്‍ആറിന്റെ എക്സ് ഷോറൂം വില 5.50 ലക്ഷം രൂപ മുതല്‍ 7.30 ലക്ഷം രൂപ വരെയാണ്. വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പ് 6.44 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ കെസീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍, 1.2 ലിറ്റര്‍ എഞ്ചിന്‍ എന്നിവയിലാണ് പുതിയ മാരുതി വാഗണ്‍ആര്‍ വരുന്നത്. 1.0 ലിറ്റര്‍ എഞ്ചിനിനൊപ്പം കമ്പനി ഘടിപ്പിച്ച എസ്-സിഎന്‍ജി പതിപ്പും ഇത് വാഗ്ദാനം ചെയ്യുന്നു.