ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ്. 56 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
മോദി പ്രഭാവത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപിയും ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസും കരുതുന്നു. ഡൽഹിയിലെയും പഞ്ചാബിലേയും നേട്ടങ്ങൾ പറഞ്ഞുകൊണ്ട് ആം ആദ്മി പാർട്ടിയും രംഗത്തുണ്ട് . അതിനാൽ ഇത്തവണ ആംആദ്മി പാർട്ടിക്ക് കിട്ടുന്ന വോട്ട് മറ്റ് പാർട്ടികൾക്ക് നിർണായകമാകും.
പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കന്നി വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ അറിയിക്കുകയും ചെയ്തു.
സംസ്ഥാനത്ത് സുരക്ഷാ ശക്തമാക്കി. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട് .ഡിസംബർ 8 നാണ് വോട്ടെണ്ണൽ.