മാസങ്ങള്‍ക്ക് മുന്‍പ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിച്ച വോയ്സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നത്. ഇനിമുതല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സേവനം വാട്സ്ആപ്പ് മെച്ചപ്പെടുത്തിയത്. ആദ്യം വാട്സ്ആപ്പില്‍ സ്റ്റാറ്റസ് പേജ് എടുക്കുക. സ്‌ക്രീനിന്റെ താഴെയുള്ള പെന്‍സില്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക. ആരെല്ലാം വോയ്സ് നോട്ട് സ്റ്റാറ്റസ് കേള്‍ക്കണമെന്ന് തെരഞ്ഞെടുക്കുക. പെയിന്റ് പാലറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാക്ക്ഗ്രൗണ്ട് നിറം മാറ്റുക. സ്‌ക്രീനിലെ മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ ഡ് ചെയ്ത് പിടിക്കുക. റെക്കോര്‍ഡ് ചെയ്യേണ്ട സന്ദേശം പറയുക. മെസേജ് അപ്ലോഡ് ചെയ്യുന്നതിന് കണ്‍ഫോം നല്‍കുക.