4ജി വിപുലീകരണം നടപ്പിലാക്കുന്നത് ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ. മാര്‍ച്ചില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു. നോക്കിയ, എറിക്സണ്, സാംസഗ് എന്നിവയുമായുള്ള പുതിയ കരാറുകള്‍ പ്രകാരം 4ജി വിപുലീകരണം നവംബറില്‍ ആരംഭിക്കും. കമ്പനി മുന്‍ഗണന നല്കുന്ന 17 സര്‍ക്കിളുകളിലും 5ജി വാണിജ്യ സേവനങ്ങള്‍ 2025 മാര്‍ച്ചില്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 4 ജി സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ടെല്‍കോയ്ക്ക് 2025 ജൂണോടെ ഇന്ത്യയില്‍ 90 ശതമാനവും 4ജി എത്തിക്കാനാകും. കമ്പനിയുടെ ശൃംഖല മെച്ചപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും പല പദ്ധതികളും നിക്ഷേപങ്ങളും പരിഗണനയിലാണ്. നോക്കിയ, എറിക്സണ്, സാംസങ് എന്നിവയില്‍ നിന്ന് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 30,000 കോടി രൂപയാണ് കമ്പനി ചെലവഴിക്കുന്നത്.