2 28

ആ നനുത്ത ഓര്‍മ്മകള്‍ ഇപ്പോഴും ഒരു നേര്‍ത്ത വിങ്ങലായി നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍, ഈ നോവല്‍ നിങ്ങള്‍ക്കുള്ളതാണ്. ഒരു നൂറുവര്‍ഷം ജീവനോടെ ഇരുന്നാലും അവളെയോര്‍മിക്കുമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്… ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ ആദിത്യന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്… സ്ഥിരം വായിക്കുന്ന ക്ലീഷേ പ്രണയമല്ല… ഇത് അവളുടെ കഥയാണ്. വിഷുവിന്റെ… അവളുടെ പോരാട്ടത്തിന്റെ… അവളനുഭവിച്ച ഭീകരമായ വേദനയുടെ… സഹനങ്ങളുടെ… സ്വപ്നങ്ങളുടെ കഥ. പ്രൊഫണല്‍ നേട്ടങ്ങള്‍കൊണ്ട് ജീവിതത്തെ അളന്ന, മരുന്നുകള്‍കൊണ്ട് ജീവനെ നിയന്ത്രിക്കാമെന്ന് വിശ്വസിച്ച ആദിത്യന് ജീവിതയാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരുതലം പറഞ്ഞുകൊടുത്ത കഥ. ഒരിക്കലും അവസാനിക്കാത്ത ആദിത്യന്റെ ‘വിഷു’ക്കാലം. ‘വിഷു എന്ന പെണ്‍കുട്ടി’. രജത് ആര്‍. ഡിസി ബുക്‌സ്. വില 269 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *