ലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചുഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീര്പ്പുകല്പിച്ച ‘സ്പൈനല്‍ മസ്കുലര്‍ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്തകമാണിത്. ഓര്‍മയുടെയും ഭാവനയുടെയും പെന്സ്ട്രോക്കുകള്കൊണ്ട് ഇവിടെ ഒരുവള്‍ തന്റെ ചലനപരിമിതിയെ പറക്കല്സാധ്യതയാക്കിമാറ്റുന്നു. ചക്രക്കസേരയ്ക്ക് ചിറകുകള് മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും. ‘വിരല്‍പ്പഴുതിലെ ആകാശങ്ങള്‍’. സേബ സലാം. എച്ച് & സി ബുക്സ്. വില 120 രൂപ.