ആരാധകര്‍ കാത്തിരുന്ന ദളപതി വിജയ്യുടെ അവസാന ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ‘ദളപതി 69’ എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് പ്രഖ്യാപനം നടത്തിയത്. ദീപശിഖയും പിടിച്ച് നില്‍ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്. ‘ജനാധിപത്യത്തിന്റെ ദീപ വാഹകന്‍’ എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയറ്ററിലേക്കെത്തും. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിര്‍മിക്കുന്നത്. ദളപതി 69ന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് താരം.