‘ഓം ശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണിയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ താരം രശ്മികയെ പരിഗണിക്കുമെന്ന് പറയുകയാണ് സംവിധായകന്. നടിയെ സിനിമയുടെ ഭാഗമാക്കാന്‍ താല്പര്യമുണ്ടെന്നാണ് ജൂഡ് പറയുന്നത്. വിജയ് സേതുപതിയെയും രശ്മികയെയും ഈ സിനിമയുടെ ഭാഗമാക്കാന്‍ താല്പര്യമുണ്ട്. എനിക്ക് രശ്മികയുടെ അഭിനയം ഇഷ്ടമാണ്. ഒരു ഫാമിലി എന്റര്ടെയ്നറായിരിക്കും ചിത്രമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ജൂഡ് സംവിധാനം ചെയ്ത 2018ന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് 2018. ലൂസിഫറാണ് പട്ടികയില്‍ ഒന്നാമത്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയത്.