ഏവരും അക്ഷമരായി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ദ ഗോട്ടി’ന്റെ ഫസ്റ്റ് സിംഗിള്‍ റിലീസ് ചെയ്തു. പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മല്‍ എന്നിവര്‍ തകര്‍ത്താടുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്. യുവന് ശങ്കര്‍ രാജയാണ് സംഗീതം. തിയറ്ററില്‍ വന്‍ ഓളം സൃഷ്ടിക്കാന്‍ പോകുന്ന പാട്ടാണ് ഇതെന്ന് ഉറപ്പാണ്. ‘വിസില്‍ പോട്’ എന്ന ഗാനം ഇതിനോടകം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവന്‍ പേര് ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ എന്നാണ്. ട്രാവല്‍ ഫാന്റസി ആയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രം സെപ്തംബര്‍ 5ന് റിലീസാകും എന്നാണ് വിവരം. രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം. ഗോട്ടില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകന് വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.