അടുക്കും ചിട്ടയുമായി കഥ പറയുന്നതാണ് ഗോകുലിന്റെ രീതി അതില്‍ അതിഭാവുകത്വം ഇല്ല. ഭാവനയുടെ ചിറകുകളിലേറി സഞ്ചാരമില്ല. അനുഭവങ്ങള്‍, ആത്മാര്‍ത്ഥത, സ്‌നേഹം, കരുണ, പുരാണങ്ങളെക്കുറിച്ചുള്ള അറിവ് ഇവയൊക്കെയാണ് ഗോകുലിന്റെ കൈമുതല്‍. ഒരു ഡോക്ടറുടെ ജീവിതത്തില്‍ ദിവസവും കാണുന്നതും കേള്‍ക്കുന്നതും ദുഃഖത്തിന്റെ മുഖങ്ങളും കഥകളും ആണ്. പലപ്പോഴും നമ്മള്‍ അതിന്റെ ഭാഗമായി മാറുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടറുടെ മനസ്സും സഹനത്തിന്റെ പ്രതീകമായ രോഗിയുടെ മനസ്സും ഒന്നാകുമ്പോഴാണ് ഇത്തരം കഥകള്‍ പിറക്കുന്നത് – ഡോ. ആനന്ദ്കുമാര്‍. ‘വിധിയുടെ വിനോദം’. ഡോ. ഗോകുല്‍ദാസ്. ഗ്രീന്‍ ബുക്‌സ്. വില 190 രൂപ.
