വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. കഫീന്‍ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. അമിതമായ കഫീന്‍ ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് എത്തിക്കും. ഇത് ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയല്‍, പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ പെരുമാറ്റങ്ങളുടെ തീവ്രത കൂട്ടാം. കഫീന്‍ വയറിലെ ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കാം. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. പതിവായി കുടിച്ചാല്‍ ഇത് അഡിക്ഷന്‍ സ്വഭാവം ഉണ്ടാക്കുകയും തലവേദന പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം. കഫീന്‍ ചിലരില്‍ താല്‍ക്കാലികമായി രക്തസമ്മര്‍ദം ഉയര്‍ത്താന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ കഫീന്റെ അളവു നിയന്ത്രിക്കണം. സാധാരണ ആരോഗ്യവാനായ ഒരാള്‍ക്ക് ദിവസവും 400 മി.ഗ്രാം വരെ കഫീന്‍ സാധാരണ സുരക്ഷിതമായ പരിധിയായി കണക്കാക്കുന്നു. അതായത് മൂന്ന് മുതല്‍ നാല് കപ്പ്. ഗര്‍ഭിണികള്‍, ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍, ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കഫീന്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വൈകുന്നേരം നാല് മണിക്ക് ശേഷം കഫീന്‍ ഒഴിവാക്കുക. ഉറക്കപ്രശ്‌നമുണ്ടെങ്കില്‍ കഫീന്‍ അളവു കുറയ്ക്കുക.
വൈകീട്ട് നാല് മണിക്ക് ശേഷം കഫീന്‍ ഒഴിവാക്കാം
