നവാഗതനായ ബാലാജി ജയരാജനെ നായകനാക്കി എന്‍ വി മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘അഴകേറും കാതല്‍പൂവേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. മെജോ ജോസഫിന്റേതാണ് സംഗീതം. ഫ്രാങ്കോ സൈമണും രഞ്ജിനി ജോസും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിത നിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് അവതരിപ്പിക്കുന്ന ചിത്രമാണ് ഓശാന. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ എന്നിവര്‍ക്കൊപ്പം ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്‍, ജാന്‍വി മുരളീധരന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ചിത്രം നവംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.