റഹ്മാന്, ധ്യാന്‍ ശ്രീനിവാസന്, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സി’ലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘ആരംഭം തുളുമ്പും’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മര്‍ഹും- നല്ലളം ബീരാന്റെ ഒറിജിനല്‍ ഗാനം സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. വിനീത് ശ്രീനിവാസന്, അക്ബര്‍ ഖാന്, ഇമ്രാന് ഖാന്, പരീക്കുട്ടി പെരുമ്പാവൂര്‍, വില്യം ഫ്രാന്‍സിസ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ.