ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. ക്യാപ്റ്റന്‍ മില്ലര്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റന്‍ മില്ലറിലെ പുതിയൊരു ലിറിക്കില്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘കൊമ്പാരി വേട്ടപ്പുലി’യെന്ന മനോഹരമായ ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. വിവേക് എഴുതിയ വരികള്‍ ധനുഷ് ചിത്രത്തിനായി മനോഹരമായി പാടിയിരിക്കുന്നത് ധീയാണ്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നിര്‍ണായകമായ നായികയുടെ വേഷത്തില്‍ എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റന്‍ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷന്, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ റിലീസ് പന്ത്രണ്ടിനാണ്.