കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. ഇനി ഇതുപോലൊരു വേട്ടക്കഥ ഉണ്ടാകുമോ? കന്യാസ്ത്രീയാകാന്‍ പഠിക്കുമ്പോള്‍. വിധി മറയൂര്‍ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. നീലമേഘത്തേവന്‍ എന്ന കൊള്ളക്കാരനെതിരെ ആദിവാസി സ്ത്രീകളെ ചേര്‍ത്ത് കുട്ടിയമ്മ നടത്തിയ നേര്‍ക്കുനേര്‍ യുദ്ധങ്ങള്‍ ഇന്നും മിത്തുകളായി മറയൂര്‍ കാടുകളിലുണ്ട്. ഏത് ഒറ്റയാന്റെ മുന്നിലും, കാടായാലും നാടായാലും, ഇച്ഛാശക്തിയുണ്ടെങ്കില്‍ സ്ത്രീക്ക് ഈ ലോകത്ത് ഒന്നിനെയും പേടിക്കേണ്ടതില്ലെന്ന് കുട്ടിയമ്മയുടെ ജീവിതം തെളിയിക്കുന്നു. കുട്ടിയമ്മ സ്വന്തം ജീവിതം പറയുകയാണ്; എഴുത്തിനെ രസകരമായ ഉദ്വേഗഭരിതമായ വായനയാക്കി മാറ്റിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനിലൂടെ. ‘വേട്ടക്കുട്ടിയമ്മ’ – കേരളത്തിലെ ഏക വനിതാശിക്കാരിയുടെ ആത്മകഥ. ജി ആര്‍ ഇന്ദുഗോപന്‍. മനോരമ ബുക്‌സ്. വില 180 രൂപ.