വെറ്ററിനറി സർവകലാശാല വി സിക്കും ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസ് പുറത്താക്കാതിരിക്കാനുള്ള വിശദീകരണം നൽകാൻ ഉത്തരവിട്ട് വെറ്ററിനറി സർവ്വകലാശാലാ വി സി ഡോ.ശശീന്ദ്രനാഥിന് ഗവർണ്ണർ നോട്ടീസ് അയച്ചു. ഈ നിയമനവും യുജിസി മാർഗ നിർദേശ പ്രകാരം അല്ല എന്ന പരാതി ഉയർന്നിരുന്നു.സേർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കം പരാതിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയത്.വെറ്ററിനറി വിസി കൂടി ചേർത്താൽ ഗവർണ്ണറുടെ നോട്ടീസ് ലഭിച്ച വിസിമാരുടെ എണ്ണം 12 ആകും.
ഇതിനിടെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വി സി നിയമനത്തിൽ കൈ കടത്താൻ ചാൻസലർക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ട.ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധനകൾ നടത്തി വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം പറയുന്നത്.ഈ ചട്ടം ചാൻസലർ ലംഘിച്ചെന്നും ഹർജിക്കാർ പറയുന്നു.