നടന്‍ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്തുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ‘വേദ്’. റിതേഷ് ദേശ്മുഖ് തന്നെയാണ് തന്റെ ചിത്രത്തില്‍ നായകനായതും. മികച്ച പ്രതികരണമാണ് ‘വേദ് എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിതേഷ് ദേശ്മുഖ് ചിത്രം 50 കോടി ക്ലബിലേക്ക് എത്തുകയാണ് എന്നാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്. ‘വേദ്’ ഇതുവരെ 47.66 കോടി രൂപയാണ് നേടിയത്. റിതേഷ് ദേശ്മുഖിന്റെ ഭാര്യയും ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് ‘വേദി’ലെ നായിക. ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. തെലുങ്കിലെ ഹിറ്റ് ചിത്രമായ ‘മജിലി’യുടെ റീമേക്കാണ് ‘വേദ്’. നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘മജിലി’.