കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നിട്ട് കാര്യമില്ലെന്നും, ബിജെപി കേരളത്തിൽ അപ്രസക്തമാണ്. പ്രധാനമന്ത്രിക്ക് കേരളത്തിൽ ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ വരവ് വോട്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സര്‍ക്കാരുമായി യോജിച്ച് സമരം നടത്തുന്ന കാര്യത്തിൽ യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രക്തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan