വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണിതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചതെന്നും, ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചു. കൂടാതെ പ്രാഥമിക തെളിവുകൾ പോലും അന്വേഷണ ഉദ്യോഗസ്ഥന് ശേഖരിച്ചില്ലെന്നും, ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിപ്പെരിയാര്‍ കേസ് അട്ടിമറിച്ചത് സിപിഎം എന്ന് വിഡി സതീശന്
