നിയമസഭയിൽ ആരോഗ്യ മന്ത്രിക്കെതിരെ വിഡി സതീശൻ . ബ്രഹ്മപുരത്തെ തീ പടർന്ന് മൂന്നാം ദിവസവും ആരോഗ്യ മന്ത്രി പറഞ്ഞത് ഒരു പ്രശ്നവും ഇല്ലെന്നാണെന്നും,ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രസ്താവനയെന്നും, അവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ മാസ്ക്ക് ധരിക്കാൻ പറഞ്ഞത് പത്താം ദിവസമല്ലെന്നും ആദ്യം ചേർന്ന യോഗത്തിൽ തന്നെ മാസ്ക് ധരിക്കാൻ പറഞ്ഞിരുന്നെന്നും വീണാ ജോർജ് പറഞ്ഞു.