എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വൈസ് ചാൻസലറുടെ നിര്‍ദ്ദേശം. അതോടൊപ്പം സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാത്രി ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സാഞ്ചോസിൻ്റെ പരാതിയിൽ എസ്എഫ്ഐക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.