അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ ദമ്പതികളായെത്തുന്ന ‘മന്ദാകിനി’യിലെ ‘വട്ടെപ്പം’ എന്ന ഗാനം പുറത്തിറങ്ങി. ബിബിന്‍ അശോക് സംഗീതം പകര്‍ന്ന ഈ ഗാനം ഡാബ്‌സി എന്നറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിലാണ് ആലപിച്ചിരിക്കുന്നത്. വൈശാഖ് സുഗുണനാണ് ‘വട്ടെപ്പം’ത്തിന്റെയും രചയിതാവ്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിനോദ് ലീലയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷിജു എം ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്‌കര്‍ തന്നെയാണ്. സംവിധായകന്‍ അല്‍ത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘മന്ദാകിനി’ കോമഡി എന്റര്‍ടെയ്‌നറാണ്. ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.