റിലീസ് ചെയ്ത് 19 മണിക്കൂറില്‍ ആണ് 21 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി വാരിസ് ട്രെയിലര്‍. 1. 7 മില്യണ്‍ ലൈക്കുകളും 118,775 കമന്റുകളും ട്രെയിലറിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആകും സിനിമയെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയിലര്‍. ഇതിലെ സ്റ്റില്‍സും ആക്ഷനുകളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിജയ്ക്ക് ഒപ്പം തന്നെ അജിത്തിന്റെ തുനിവും ജനുവരി 11ന് റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷം തമിഴ്‌നാട്ടിലെ തിയറ്ററുകള്‍ താരപ്പെങ്കലിനാണ് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുനിവ്.