ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓര്‍മ്മകള്‍ അവയുടെ അടരുകളും. അടരുകളില്‍നിന്നും അടര്‍ത്തിയെടുക്കുന്ന അക്ഷരങ്ങള്‍ക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകള്‍, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെ ത്തിയതോടെ സാമൂഹ്യപാഠത്തില്‍നിന്നും ലഭിച്ച അറിവില്‍ സ്വതന്ത്രമനുഷ്യനായി എന്ന് സ്വയം ബോധ്യപ്പെട്ട എഴുത്തുകാരന്റെ ജീവിതനാള്‍വഴികള്‍. അതില്‍നിന്നും ഉയിര്‍ക്കൊണ്ട സ്വതന്ത്രപതംഗം. കെ.എസ്.എഫിന്റെയും എസ്.എഫ്.ഐ.യുടെയും സമരോജ്ജ്വലമായ തീക്ഷ്ണയൗവ്വനം. അതുള്‍ക്കൊണ്ട് വളര്‍ന്നതിന്റെയും പിന്നെ ചുവന്ന കൊടി നെഞ്ചോട് ചേര്‍ത്ത് ഇന്നും നിര്‍ഭയനായി ജീവിക്കുന്നതിന്റെയും സ്മൃതിശേഖരമാണിത്. ജനനം മുതല്‍ ഇന്നു വരെയുള്ള ഒരു കാലത്തിന്റെ ചരിത്രം അടയാളപ്പെടുത്തുമ്പോള്‍ അത് അടുത്ത ഓരോ തല മുറയ്ക്കുമുള്ള രേഖയായി മാറുന്നു. ആഖ്യാനത്തിന്റെ സുഗന്ധം സൗമനസ്യത്തിന്റെ അത്തറായിത്തീരുന്നു. ‘വാക്കുകള്‍ – ഓര്‍മ്മകളുടെ പുസ്തകം’. സി പി അബൂബക്കര്‍. ഗ്രീന്‍ ബുക്സ്. വില 684 രൂപ.