എല്ലാ കോടതികളിൽ നിന്നും അനുകൂല വിധിയുമായി വിദ്യാർഥികൾ വരുന്നത് കലോല്‍സവ നടത്തിപ്പിന് വെല്ലുവിളിയാണെന്നും, കലോല്‍സവ വേദികളിലെ അപ്പീൽ പ്രളയം നിയന്ത്രിക്കാൻ നിയമ നിർമാണം പരിഗണനയിലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോല്‍സവ വേദികള്‍ ഭിന്നശേഷി സൗഹൃദം ആക്കുമെന്നും, രണ്ടാം നിലയില്‍ വേദികള്‍ നിശ്ചയിച്ചത് നോട്ടക്കുറവ് മൂലം സംഭവിച്ചതാണെന്നും അടുത്ത തവണ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം കലോൽസവത്തിന് കൊടിയിറങ്ങാന്‍ ഒരു പകല്‍മാത്രം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. 710 പോയിന്‍റുമായി നിലവിൽ കണ്ണൂരാണ് ഒന്നാമത്. 703 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തും 701 പോയിന്റമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.