പലപ്പോഴും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ഗര്‍ഭാശയ വീക്കം അഥവാ പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡീസിസ് സ്ത്രീകളില്‍ വന്ധ്യതയ്ക്ക് വരെ കാരണമായേക്കാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണ് ഗര്‍ഭാശയ വീക്കം. യോനിയില്‍ നിന്നും ഗര്‍ഭപാത്രത്തിലേക്ക് കടക്കുന്ന രീതിയിലാണ് ഇതിന്റെ വ്യാപനം. ക്ലമീഡിയ അല്ലെങ്കില്‍ ഗൊണോറിയ പോലുള്ള ലൈംഗികമായി പകരുന്ന അണുബാധകള്‍ കാരണമാകുന്ന അതേ ബാക്ടീരിയകള്‍ ഉള്‍പ്പെടെ നിരവധി ബാക്ടീരിയകള്‍ പിഐഡിക്ക് കാരണമാകാം. ഗര്‍ഭാശയം, ഫാലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ അണുബാധയാണിത്. ചികിത്സ വൈകും തോറും ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍, ശുചിത്വമില്ലായ്മ ഗര്‍ഭാശയ വീക്കത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കും. ഇത് സ്ത്രീകളില്‍ വന്ധ്യത, വിട്ടുമാറാത്ത പെല്‍വിക് വേദന, എക്ടോപിക് ഗര്‍ഭം എന്നിവയിലേക്ക് നയിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തതു കൊണ്ടു തന്നെ ഗര്‍ഭാശയ വീക്കം പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയണമെന്നില്ല. ഇത് നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വെല്ലുവിളിയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുപ്പോള്‍ ഉണ്ടാകുന്ന അതികഠിനമായ വേദന, പനി, അസാധാരണ യോനി സ്രവങ്ങള്‍, പെല്‍വിക് വേദന എന്നിവയാണ് ഗര്‍ഭാശയ വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അടിവയറ്റില്‍ വേദന , നടുവിന്റെ രണ്ടു വശത്തും വേദന വരുന്നതും ശ്രദ്ധിക്കണം. ചികിത്സ വൈകിപ്പിക്കുന്നത് പ്രത്യുത്പാദന അവയവങ്ങള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തിയേക്കാം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan