അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ടു. ഇന്ത്യയിലെ ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ ഉപഭോക്താക്കൾ എല്ലാവരും അമേരിക്കയിലാണെന്നും അതുകൊണ്ട് ഇന്ത്യയിൽ ഒരു വർക്ക്ഫോഴ്സ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ ഔദ്യോഗിക വിശദീകരണം. 250 ഓളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ടു
