ആർഎസ്എസ് നേതാക്കളും എഡിജിപി എംആർ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച. തൊണ്ട വേദനയും പനിയും കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചർച്ച നടക്കുന്നത്. മലപ്പുറത്ത് എന്ത് ദേശ വിരുദ്ധ പ്രവർത്തനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് എംഎൽഎ ഷംസുദ്ദീൻ അടിയന്തര പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടു. മലപ്പുറത്തെ പാവപ്പെട്ട മനുഷ്യർ എന്തു പിഴച്ചുവെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിൽ സ്വർണ്ണ കടത്തുണ്ടെങ്കിൽ എന്ത് കൊണ്ട് തടയുന്നില്ല എന്നും പിആർ ഏജൻസിയുടെ പേരിൽ തടിയൂരാനാകില്ല. മലപ്പുറത്തെ സ്വർണ്ണക്കടത്തിനു പിന്നിൽ അജിത് കുമാർ എന്നാണ് അൻവർ പറയുന്നത്. മലപ്പുറത്തെ മുഖ്യമന്ത്രി സംശയ നിഴലിൽ നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.