രാജ്യത്ത് യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തരമുള്ള ഇടപാടുകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. എന്‍പിസിഐയുടെ നിര്‍ദ്ദേശ പ്രകാരം, ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളുടെ വിപണി വിഹിതം 30 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ പരിധിയിലേക്ക് ഇടപാടുകള്‍ ചുരുക്കാന്‍ 2024 ഡിസംബര്‍ 31 വരെയാണ് കമ്പനികള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്. 2020- ലാണ് എന്‍പിസിഐ ഇടപാട് പരിധി ചുരുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കമിട്ടത്. ആമസോണ്‍, വാട്‌സ്ആപ്പ് തുടങ്ങിയ കമ്പനികള്‍ യുപിഐ സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ വിപണി വിഹിതം 1 ശതമാനത്തിലും താഴെയാണ്. രാജ്യത്ത് യുപിഐ ഇടപാടില്‍ 47 ശതമാനം വിപണി വിഹിതവുമായി ഫോണ്‍പേ ഒന്നാം സ്ഥാനത്താണ്. 34 ശതമാനമാണ് ഗൂഗിള്‍പേയുടെ വിഹിതം. മൂന്നാം സ്ഥാനത്തുള്ള പേടിഎമ്മിന്റെ വിപണി വിഹിതം 15 ശതമാനം മാത്രമാണ്.