സ്കോഡ സ്ലാവിയയുടെ അപ്ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിച്ചു. പ്രീ ബുക്കിങ് ആരംഭിച്ച സ്ലാവിയയുടെ ലോഞ്ച് ഒക്ടോബറില്‍ ഉണ്ടാകും. പുതിയ രൂപത്തിലുള്ള ഫ്രണ്ട് ഗ്രില്‍, പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റുകള്, കൂടുതല്‍ ആകര്‍ഷകമായ ടെയില്‍ലൈറ്റുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് അപ്ഡേറ്റ് വേര്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍. രണ്ടു നിറത്തില്‍ വാഹനം ലഭ്യമാകും. കപ്പുച്ചിനോ ബീജ്, ആര്‍ട്ടിക് സില്‍വര്‍ എന്നി നിറങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ ഡ്യുവല്‍ ടോണ്‍ അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായും പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇതിന് പുറമേ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാകും.
