പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ വിവാദങ്ങൾ തുടരുന്നതിനിടെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. കോൺഗ്രസിൻ്റെ തുക്ഡെ-തുക്ഡെ സംഘത്തോടൊപ്പമാണോ അതോ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതിൽ വിശ്വസിക്കുന്ന നരേന്ദ്ര മോദിയുടെ കൂടെയാണോ പോകേണ്ടത് എന്ന് നിങ്ങൾ തീരുമാനിക്കണമെന്നും ഇന്നലെ ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് താക്കൂർ പറഞ്ഞു.