മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ ‘ദ ഗോട്ട്’ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ കളക്ഷന്‍ നേടാനായിട്ടില്ല. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്താണ് സിനിമയുടെ ദൈര്‍ഘ്യം കുറച്ചത്. എന്നാല്‍ ഗോട്ട് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ അണ്‍കട്ട് പതിപ്പ് പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അണ്‍കട്ട് പതിപ്പിന് മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുണ്ട് എന്നാണ് തമിഴ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത്ത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.