ഇന്ത്യയിൽ നിരോധിച്ച പിഎഫ്ഐയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെന്‍റ് ചെയ്തു.രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാചര്യത്തിലാണ് നടപടി. കേന്ദ്ര സർക്കാറിന്‍റെ നിർദേവും ഉണ്ട് .പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാൻ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് ദിഗ് വിജയ് സിംഗ്. ഇന്ന് ഇദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങുമെന്ന് റിപ്പോർട്ട്. നാമനിർദ്ദേശ പത്രികാസമർപ്പണത്തിനുള്ള അവസാന ദിവസം നാളെയാണ്. എങ്കിലും ഗെലോട്ട് തന്നെയാണ് ഇപ്പോഴും ഹൈക്കമാന്റിന്റെ മുഖ്യ പരിഗണനയില്‍ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രിം കോടതിയിൽ അപേക്ഷ നൽകി.കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം. ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യിൽ തെളിവുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട് . ഇതേ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീർപ്പായി. കുട്ടിക്കായി 80 ലക്ഷം രൂപ നൽകി ഒത്തുതീർപ്പ് നടത്തി എന്ന് കരാറിൽ പറയുന്നു. നിയമപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതിയും കേസ് അവസാനിപ്പിച്ചു.കുട്ടിയുടെ അച്ഛൻ ആരെന്ന കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നിട്ടില്ല. കരാറിൽ പിതൃത്വത്തെക്കുറിച്ച് പറഞ്ഞിട്ടുമില്ല.
ഒടുവിൽ പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്. ഈ മാസം 20ന് പ്രേമനനും മകളും കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തെറ്റുതിരുത്തൽ.
രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കേ ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലൻപിള്ള സിറ്റിയിൽ ഇന്ന് അനുമതിയില്ലാതെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ബാലൻപിള്ളസിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. നെടുങ്കണ്ടം പോലീസ് ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി .
https://youtu.be/ddryoZ5oYvE