ഗോവയിലെ വാഗറ്ററില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോസോള്‍ ഇവന്റില്‍ അപ്പാഷെ ആര്‍ടിആര്‍ 160 4വി യുടെ 2024 പതിപ്പ് അവതരിപ്പിക്കുന്നതായി ടിവിഎസ് മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. നിലവില്‍ ഇത് ഒരു കളര്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. നിരവധി പുതിയ അപ്ഡേറ്റുകള്‍ ബൈക്കില്‍ വരുത്തിയിട്ടുണ്ട്. അപ്പാച്ചെയുടെ പുതിയ പതിപ്പില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം, അര്‍ബന്‍, റെയിന്‍, സ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ റൈഡ് മോഡുകള്‍, 240 എംഎം പിന്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയും ഉണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട്ഫോണ്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഡ്യൂവല്‍ ചാനല്‍ എബിഎസ് സംവിധാനമാണ് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബൈക്കിന്റെ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, 160 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ഇതിനുള്ളത്. ബൈക്കിന്റെ എഞ്ചിന്‍ പരമാവധി 16.2 ബിഎച്പി കരുത്തും 14.8 എല്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിനില്‍ മുമ്പത്തെ അതേ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും. 1.35 ലക്ഷം രൂപയാണ് ഈ നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ എക്സ് ഷോറൂം വില.