അല്‍ക്കസാറിന്റെ 1.5 ലിറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ പതിപ്പുമായി ഹ്യുണ്ടേയ്. പ്രെസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം (ഒ), സിഗ്‌നേച്ചര്‍ (ഒ) എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 16.74 ലക്ഷം രൂപ മുതല്‍ 20.25 ലക്ഷം രൂപ വരെയാണ്. ആറ്, ഏഴു സീറ്റ് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനം പുതിയ ആര്‍ഡിഇ നിലവാരം പുലര്‍ത്തുന്നതും എഥനോള്‍ 20 ഫ്യൂവല്‍ റെഡിയുമാണെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. നേരത്തെ ഹ്യുണ്ടേയ് 1.5 ലിറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 160 പിഎസ് കരുത്തും 253 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിസിടി എന്നീ ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം പുതിയ എന്‍ജിന്‍ ലഭിക്കും. പുതിയ പെട്രോള്‍ എന്‍ജിനൊപ്പം നിലവിലെ ഡീസല്‍ എന്‍ജിന്‍ മോഡലും വില്‍പനയ്ക്കുണ്ടാകും. എന്‍ജിനില്‍ മാത്രമല്ല മുന്‍ ഗ്രില്ലില്‍ അടക്കം ചെറിയ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഐഎസ്ജി (ഐഡില്‍ സ്റ്റോപ് ആന്‍ഡ് ഗോ) സാങ്കേതികവിദ്യ, സുരക്ഷയ്ക്കായി അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ബാഗുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.