സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ പദ്ധതിയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം ചര്‍ച്ചയാകുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ അനുകൂലിക്കുകയും സാധാരണ മുസ്ലീങ്ങളെ വെറുക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്റേത് എന്നായിരുന്നു സാന്‍ഡേഴ്സന്റെ വിമര്‍ശനം.
