az 1

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഐഗോവൈസ് മൊബിലിറ്റി ഇലക്ട്രിക് ബൈക്കായ ട്രിഗോ ബിഎക്സ് 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2023 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കമ്പനി ഈ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കും. ഒരേ ബാറ്ററി വലുപ്പത്തിലും മൂന്ന് വ്യത്യസ്ത വേരിയന്റുകളിലും ശ്രേണികളിലും ട്രിഗോ ബിഎക്സ് 4 വരും. പരമാവധി 180 എന്‍എം ടോര്‍ക്കും മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുമാണ് ട്രൈഗോയ്ക്ക് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. മികച്ച സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ട്രിഗോ ബിഎക്സ് 4 രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 145 കിലോമീറ്റര്‍ റേഞ്ച് ഈ ഇലക്ട്രിക് ബൈക്ക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബൈക്കിന്റെ പ്രാരംഭ വില 1.1 മുതല്‍ 1.2 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *