തിരുവനന്തപുരത്ത് സിപിഎം ഭീഷണിയെ തുടര്‍ന്ന് പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. രണ്ട് എസ്ഐമാർ ഉള്‍പ്പെടെ മൂന്നുപേരെയും പേട്ട സ്റ്റേഷനില്‍ തന്നെ നിയമിച്ചു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണറുടേതാണ് നടപടി. ഡിവൈഎഫ്ഐ നേതാവിനെ ഹെല്‍മറ്റില്ലാതെ പിടികൂടിയതിനായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.