മലയാള സിനിമയില്‍ ആദ്യമായി പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്ന’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹവേഷങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സുബീഷ് സുധി ചിത്രത്തില്‍ നായകനായെത്തുന്നു. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറാകും സിനിമയെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഷെല്ലി കിഷോര്‍ നായികയാകുന്ന ചിത്രം ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്നു. അജു വര്‍ഗീസ്, ഗൗരി ജി. കിഷന്,ദര്‍ശന എസ്. നായര്‍, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, ഗോകുല്‍, രാജേഷ് അഴീക്കോടന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ടി.വി. കൃഷ്ണന് തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫണ്‍-ഫാമിലി എന്റര്ടെയ്നര് വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്.