തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ടെക്നോപാര്‍ക്കിന്റെ ക്യാമ്പസില്‍ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍. അതിനു പിന്നില്‍ ആസൂത്രിതമായ ക്രൈമുണ്ടെന്നു മനസ്സിലാവുന്നതോടെ പോലീസ് സംഘം മനുദേവ് എന്ന ടെക്കിയുടെ പിന്തുണ തേടുന്നു. മനുദേവെന്ന കുറ്റാന്വേഷകന്റെ കരിയറില്‍വെച്ചേറ്റവും ദുഷ്‌കരമായ കേസന്വേഷണം നിരവധി ട്വിസ്റ്റുകളിലൂടെ കടന്നുപോകുന്നു. ഒടുവില്‍ ടെക്നോ ക്രിമിനലിന്റെ മുന്നില്‍ ടീം പരാജയം സമ്മതിച്ചെന്നു തോന്നിപ്പിക്കുന്ന ഘട്ടത്തില്‍ സവിശേഷമായൊരു നീക്കത്തിലൂടെ മനുവും ടീമും നിര്‍ണായകമായ ആ ബ്രേക്ക് ത്രൂ നേടിയെടുക്കുന്നു. ആദര്‍ശ് മാധവന്‍കുട്ടിയുടെ തിരുവനന്തപുരം ക്രൈം കഥകള്‍ എന്ന കൃതിക്കുശേഷം കേരളത്തിലെ സമകാലിക വിഷയങ്ങളെ ടെക്നോപാര്‍ക്കിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ ആണ് ട്രാവന്‍കൂര്‍ ക്രൈം മാനുവല്‍ എന്ന നോവല്‍. ‘ട്രാവന്‍കൂര്‍ ക്രൈം മാനുവല്‍’. ആദര്‍ശ് മാധവന്‍കുട്ടി. കറന്റ് ബുക്‌സ്. വില 180 രൂപ.