Screenshot 2026 05 03 18 42 21 863 com.android.chrome edit

ഇടതുമുന്നണി തുടർഭരണം നേടുമെന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. കെപിസിസി ആസ്ഥാനത്ത് പന്തലിട്ടെങ്കിൽ അവരാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ആദ്യമായല്ല മണ്ഡലത്തിലേക്ക് പോകുന്നതെന്നും എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരമില്ല എന്നതിന് തെളിവാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല. ബേപ്പൂരിൽ പി വി അൻവർ തോൽക്കുമെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുതെന്നും കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *